അതി തീവ്ര ചുഴലിയായി ക്യാര്‍ മാറും: കേരളത്തില്‍ മഴയ്ക്ക് സാധ്യത

മുംബൈ: മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ക്യാര്‍ ചുഴലിക്കാറ്റിന് പരമാവധി വേഗം 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയുടെ തീരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍  ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറ് ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.

error: Content is protected !!