ആര്‍.എസ്.എസുകാര്‍ എല്‍.ഡി.ഫിന് വോട്ട് മറിച്ചു: കെ. മുരളീധരന്‍

കോഴിക്കോട്: എന്‍എസ്‌എസിനെ തള്ളി ആര്‍എസ്‌എസിനെ പുല്‍കിയതിന്റെ താല്‍കാലിക വിജയമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനുണ്ടായതെന്ന് കെ. മുരളീധരന്‍ എംപി. ആര്‍എസ്‌എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമെന്നും ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ശക്തമായ നിലപാടെടുത്തത് യുഡിഎഫാണ്. അതുകൊണ്ടാണ് എന്‍എസ്‌എസ് യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തത്. എന്‍എസ്‌എസിന്റെ ഈ മതേതര നിലപാടാണ് ആര്‍എസ്‌എസിന് പ്രകോപനം ഉണ്ടാക്കിയത്. മതേതരത്വംപറയുന്ന ഇടതുപക്ഷം എന്‍എസ്‌എസിനെ തള്ളി ആര്‍എസ്‌എസിനെ സ്വീകരിച്ചതിന്റെ താല്‍കാലിക വിജയമാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് എന്‍എസ്‌എസിനെ തള്ളിപ്പറയുന്നത് ശരിയല്ല.

ആര്‍എസ്‌എസിന്റെ വോട്ടുകള്‍ സിപിഎമ്മിലേയ്ക്ക് മറിക്കും എന്ന് താനും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിക്ക് ആ വിവിരം കിട്ടാതിരുന്നതുകൊണ്ടാകാം അദ്ദേഹം അത് നിഷേധിച്ചതോടെ ജനം അക്കാര്യം ഗൗരവത്തിലെടുത്തില്ല. കുമ്മനം രാജശേഖരന്‍മാറി സുരേഷ് സ്ഥാനാര്‍ഥിയായി വന്നതോടെ ബിജെപി രംഗത്തുനിന്ന് അപ്രത്യക്ഷമായി.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സി​പി​എം ജാ​തി പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ച്ച​തി​ന് ത​ന്‍റെ പ​ക്ക​ല്‍ തെ​ളി​വു​ക​ളു​ണ്ട്. ഇ​പ്പോ​ള്‍ അ​തു പു​റ​ത്തു​വി​ടു​ന്നി​ല്ല. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നേ​രി​ട്ടാ​ണ് അ​തു ചെ​യ്ത​ത്. എ​ന്‍​എ​സ്‌എ​സി​നെ എ​തി​ര്‍​ക്കാ​ന്‍ ആ​ര്‍​എ​സ്‌എ​സി​നെ കൂ​ട്ടു​പി​ടി​ക്കു​ക​യാ​ണ് സി​പി​എം ചെ​യ്ത​ത്. ആ​ര്‍​എ​സ്‌എ​സ് വോ​ട്ടു​ക​ള്‍ എ​ല്‍​ഡി​എ​ഫി​ലേ​ക്കു മ​റി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.

അതേസമയം, യുഡിഎഫിനെ തുണച്ചിരുന്ന പരമ്ബരാഗത വോട്ടര്‍മാരില്‍ ഒരു മനംമാറ്റം ഉണ്ടായിട്ടുണ്ട്. അക്കാര്യം പരിശോധിച്ച്‌ തിരുത്തും. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളൊന്നും കാര്യമായി ബാധിച്ചിട്ടില്ല. ഞാന്‍ മത്സരിച്ചപ്പോള്‍ നടന്നതിനേക്കാള്‍ നല്ല പ്രവര്‍ത്തനം ഇത്തവണ അവിടെ നടന്നിട്ടുണ്ട്. എന്നാല്‍ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് പ്രശാന്തിനെ ബ്രോ മേയര്‍ എന്ന് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അയച്ചതിന്റെ പകുതി സാധനങ്ങളേ ഇക്കാര്യം അയച്ചിട്ടുള്ളൂ. അതിന് മേയര്‍ എന്ന നിലയില്‍ കൊടിവീശുക മാത്രമേ പ്രശാന്ത് ചെയ്തിട്ടുള്ളൂ. ചെറുപ്പക്കാരന്‍ സ്ഥാനാര്‍ഥിയായതിന്റെ മെച്ചം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ അതൊന്നും ഇത്രയധികം ഭൂരിപക്ഷം ഉണ്ടാക്കാനുള്ള കാരണങ്ങളല്ല. കോണ്‍ഗ്രസിന്റേത് മികച്ച സ്ഥാനാര്‍ഥിതന്നെയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് ബന്ധം കുറവായിരുന്നു. ഇതൊക്കെയാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വിജയത്തിലേയ്ക്ക് നയിച്ചത്.

അരൂരില്‍ എല്‍ഡിഎഫിന്റെ പരമ്ബരാഗത കോട്ടയാണ് തകര്‍ക്കപ്പെട്ടത്. ഷാനിമോള്‍ ഉസ്മാന്റെ വിജയം യുഡിഎഫിന്റെ വലിയ നേട്ടമാണ്.തിരഞ്ഞെടുപ്പ് പരാജയത്തില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയുടെ പേരില്‍ കെട്ടിവെക്കുന്നത് ശരിയല്ല. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് ആവശ്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

error: Content is protected !!