ഐ.എസ്.എല്‍ ഉദ്ഘാടനം: അവതാരകനായി ദുല്‍ഖര്‍ സല്‍മാന്‍

നാളെ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന പരിപാടികളുടെ അവതാരകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തും. ദുല്‍ഖറിനൊപ്പം ബോളിവുഡ് താരങ്ങളായ ദിഷ പട്ടാണിയും ടൈഗര്‍ ഷറോഫും ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകും. ഇവര്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ താരവും നിയുക്ത ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയും ഉണ്ടാവും.

ലോക ഡാന്‍സ് ചാമ്ബ്യന്‍ഷിപ്പില്‍ ജേതാക്കളായ കിംഗ്സ് യുണൈറ്റഡ് അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് ഉദ്ഘാടനച്ചടങ്ങിലെ മറ്റൊരു സവിശേഷത. നൃത്തത്തിനൊപ്പം ഫുട്ബോള്‍ കൂടി സംഗമിപ്പിച്ചാണ് ഇവര്‍ നൃത്തം കമ്ബോസ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാം സീസണിനാണ് നാളെ തുടക്കമാവുക. ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ ആണ് ഉദ്ഘാടന മത്സരത്തില്‍ നേരിടുക.

ഞായർ വൈകിട്ട് ആറോടെയാണ് കൊച്ചിയുടെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഉദ്ഘാടന ആഘോഷങ്ങൾ ആരംഭിക്കുക. കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനത്തിന്റെ പേരിൽ മിക്ക മത്സരങ്ങളിലും സ്റ്റേഡിയം കാലിയായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ ഗ്യാലറി നിറക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് ഐ.എസ്.എൽ അധ്യക്ഷ നിത അംബാനി. ടൂർണ്ണമെന്റിലെ ഏറ്റവും ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് തവണ ചാമ്പമ്യാരായ കൊൽക്കത്തക്കും കേരളത്തിൽ ആരാധകരുണ്ട്.

error: Content is protected !!