ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റ് എത്തി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 250 മുതല്‍ 2000 രൂപ വരെയുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 200 രൂപയ്ക്ക് ലഭിച്ച ഗ്യാലറി ടിക്കറ്റാണ് ഇത്തവണ 250 ആകുന്നത്. സൗത്ത് ഗാലറിയിലും നോര്‍ത്ത് ഗാലറിയിലുമാണ് 250 രൂപയുടെ ടിക്കറ്റുകള്‍. ബ്ലോക്ക് ബിയിലും ബ്ലോക്ക് ഡിയിലും കയറാന്‍ 500 രൂപയുടെ ടിക്കറ്റുകള്‍ ആണ് വേണ്ടത്. കഴിഞ്ഞ തവണ ഇത് 350ല്‍ താഴെ ആയിരുന്നു.

വി.ഐ.പി ടിക്കറ്റുകള്‍ക്ക് 2000 രൂപയാണ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 1250 ആയിരുന്നു. വെസ്റ്റ് ഗാലറിയില്‍ 300 രൂപയാണ് ടിക്കറ്റ് തുക. ഇതിനെല്ലാം പുറമെ 850 രൂപയുടെ ടിക്കറ്റുകളും ലഭ്യമാണ്.

ഒക്ടോബര്‍ 21ന് നടക്കുന്ന എ ടി കെ കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം. ടിക്കറ്റുകള്‍ പേ ടിയെം വഴിയും, insider.in വെബ്സൈറ്റ് വഴിയും വാങ്ങാം.

error: Content is protected !!