ഹോക്കി ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ അഞ്ചാം തവണയും ഇന്ത്യ തോല്‍പ്പിച്ചു

ആന്റ്വര്‍പ്: ഇന്ന് നടന്ന ബെല്‍ജിയം ഇന്ത്യ ഹോക്കി മല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ബെല്‍ജിയത്തെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ബെല്‍ജിയം പര്യടനത്തിലെ അഞ്ചാമത്തേയും അവസാനത്തെയും മത്സരമായിരുന്നു ഇന്ന് നടന്നത്. അഞ്ച് മത്സരങ്ങളും ഇന്ത്യ ജയിച്ചു. സിമ്രന്‍ജീത്ത് സിങ്(7), ലളിത് കുമാര്‍ ഉപാധ്യായ(35), വിവേക് സാഗര്‍ പ്രസാദ്(36), ഹര്‍മന്‍പ്രീത് സിങ്(42), രമണ്‍ദീപ് സിങ് (43) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

ഹോക്കി ലോക ചാമ്ബ്യന്മാരായ ബെല്‍ജിയത്തെ അഞ്ച് തവണയാണ് തോല്‍പ്പിച്ചത്. അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് ആണ് ബെല്‍ജിയത്തിന് വേണ്ടി ഗോള്‍ നേടിയത്.

error: Content is protected !!