തൃ​ശൂ​രി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട; 30 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു

തൃ​ശൂ​ർ: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 121 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ്വ​ർ​ണ​ത്തി​ന്‍റെ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. 21 സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പു​റ​മെ ര​ണ്ട് കോ​ടി രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​യും 2000 യു​എ​സ് ഡോ​ള​റും പി​ടി​ച്ചെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് മു​പ്പ​ത് കോ​ടി രൂ​പ മ​തി​പ്പ് വി​ല വ​രും. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഡി​വി​ഷ​നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

error: Content is protected !!