മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടികൊണ്ട് അടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു

ഡല്‍ഹി: മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്‍ലിയില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഗസിയാബാദിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നീഷ്യനാണ് കുട്ടിയുടെ പിതാവ്. അമ്മ ഒരു സ്വകാര്യ ക്ലിനിക്കില്‍ നഴ്സാണ്. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി കുട്ടിയുടെ പിതാവിന് ജോലിയില്ലാത്ത അവസ്ഥയിലായിരുന്നു .

വഴക്ക് നടക്കുന്നതിനിടയില്‍ കുഞ്ഞ് അമ്മയുടെ മടിയിലായിരുന്നു. ഇതിനിടയില്‍ ഇരുമ്പ് വടി കൊണ്ട് കുട്ടിയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു . രക്തം വരുന്നതുകണ്ട് പരിഭ്രാന്തരായ മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ക്ലിനികില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ മുറിവല്ലാത്തതിനാല്‍ കുട്ടിയെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

എന്നാല്‍ , ചൊവ്വാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടന്ന് മാതാപിതാക്കള്‍ കുട്ടിയെ വീണ്ടും ക്ലിനികില്‍ എത്തിച്ചു . കുഞ്ഞിന് സീരിയസാണെന്നും കുഞ്ഞിനെ പത്പറംഗജിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്നും കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല . സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!