സി​പി​ഐ നേ​താ​വ് ഗു​രു​ദാ​സ് ദാ​സ് ഗു​പ്ത അ​ന്ത​രി​ച്ചു

മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് ഗു​രു​ദാ​സ് ദാ​സ് ഗു​പ്ത (83) അ​ന്ത​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കി​ഡ്നി-​ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.നി​ല​വി​ൽ സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഐ​ടി​യു​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു ത​വ​ണ ലോ​ക്സ​ഭാം​ഗ​വും മൂ​ന്നു ത​വ​ണ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.പാ​ർ​ല​മെ​ന്‍റി​ൽ നി​ര​വ​ധി സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം വി​ജ​യി​ച്ചി​ട്ടു​ണ്ട്. അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്ന് 2014ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർലമെന്റേറിയൻ എന്ന നിലയിലും തൊഴിലാളി നേതാവെന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

error: Content is protected !!