പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി

ലക്‌നൗ: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന കാരണത്താല്‍ ഭാര്യയെ യുവാവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ സാമ്ബാലിലാണ് സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കമിലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താന്‍ പതിനൊന്ന് വര്‍ഷം മുമ്ബാണ് കമിലിനെ വിവാഹം കഴിച്ചതെന്നും തങ്ങള്‍ക്ക് നാല് പെണ്‍മക്കളുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് ഇവര്‍ മറ്റൊരു പെണ്‍കുഞ്ഞിനുകൂടി ജന്മം നല്‍കി. അഞ്ചാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണെന്നറിഞ്ഞ ഭര്‍ത്താവ് തന്നെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.

ഭര്‍ത്താവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശങ്ങള്‍ സംരക്ഷിക്കല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു .

error: Content is protected !!