തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി.

മുബൈ: തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് മഹാരാഷ്ട്രയിലെ പാര്‍ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പങ്കജ മുണ്ടെ. വനിതാ ശിശുക്ഷേമ മന്ത്രിയും കൂടെയാണ് പങ്കജ. ബന്ധുവും എന്‍സിപി സ്ഥാനാര്‍ത്ഥിയുമായ ‌ധനഞ്ജയ് മുണ്ടെയോട് മത്സരിച്ചാണ് പങ്കജ പരാജയപ്പെട്ടത്.

ജനവിധിയെ താന്‍ ബഹുമാനിക്കുന്നുവെന്നും വീണ്ടും ഊര്‍ജ്ജസ്വലതയോടെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പങ്കജ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരോടും അനുഭാവികളോടും ‌ശാന്തത പാലിക്കണമെന്നും തന്റെ തോല്‍വിയെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും പ്രവര്‍ത്തകരോട് പങ്കജ ആവശ്യപ്പെട്ടു.

ബിജെപിയുടെ ശക്തമായ സ്ഥാനാര്‍ത്ഥിയായിരുന്നു പങ്കജ . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അവരുടെ പ്രചാരണ വേളയില്‍ പങ്കെടുത്തിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ​ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.

error: Content is protected !!