അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന് ലീഡ്: പ്രശാന്തിന് 55 വോട്ടുകളുടെ ലീഡ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 55 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 22 വോട്ടുകള്‍ക്ക് മനു സി പുളിക്കലും മുന്നിട്ട് നില്‍ക്കുന്നു.കോന്നിയില്‍ അദ്യഫലം യുഡിഎഫിന് അനുകൂലം

ആദ്യം എണ്ണുന്നത് പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലെ ആദ്യ ഫലസൂചന എട്ടരയോടെ പുറത്തുവരും.

പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. ഉച്ചയ്ക്കു രണ്ടിനു മുന്‍പ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി. മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍.

error: Content is protected !!