ഇ​ന്നു വോ​ട്ടെ​ണ്ണ​ല്‍: ആ​​​ദ്യ ഫ​​​ല​​​സൂ​​​ച​​​ന​​​ക​​​ള്‍ എ​​​ട്ട​​​ര​​​യോ​​​ടെ

തി​രു​വ​ന​ന്ത​പു​രം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഇ​ന്ന​റി​യാം. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ ​രാ​വി​ലെ എ​ട്ട​ര​യോ​ടെ അറിയാന്‍ കഴിയും. ര​ണ്ടു​മ​ണി​യോ​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ത​പാ​ല്‍ വോ​ട്ടു​ക​ളാ​യി​രി​ക്കും ആ​ദ്യം എ​ണ്ണു​ക. വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷം ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ചു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ വി​വി പാ​റ്റ് ര​സീ​തു​ക​ള്‍ എ​ണ്ണി വോ​ട്ടു​ക​ള്‍ ഒ​ത്തു നോ​ക്കി​യ​തി​നു ശേ​ഷം മാ​ത്ര​മേ ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു.

ഫലം ഏറെ നിര്ണായകമാകുന്നത് യുഡിഎഫ്നാണു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന അ​ഞ്ചി​ല്‍ അ​രൂ​ര്‍ ഒ​ഴി​കെ നാ​ലും യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ് എന്നതാണ് യുഡിഎഫിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതും.

error: Content is protected !!