മ​ണി​വാ​സ​ക​ത്തി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ൻ ബ​ന്ധു​ക്ക​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

മ​ധു​ര: അ​ട്ട​പ്പാ​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വ് മ​ണി​വാ​സ​ക​ത്തി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ൻ ബ​ന്ധു​ക്ക​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. മ​ണി​വാ​സ​ക​ത്തി​ന്‍റെ ഭാ​ര്യ ക​ല ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് മ​ധു​ര ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

മ​ണി​വാ​സ​ക​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കും മ​റ്റ് ബ​ന്ധു​ക്ക​ൾ​ക്കും തൃ​ശൂ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി മൃ​ത​ദേ​ഹം കാ​ണാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. മ​ണി​വാ​സ​ക​ത്തി​ന്‍റെ ഭാ​ര്യ നി​ല​വി​ൽ മ​റ്റൊ​രു കേ​സി​ൽ തി​രു​ച്ചി​റ​പ്പ​ള്ളി ജ​യി​ലി​ലാ​ണു​ള്ള​ത്.

error: Content is protected !!