സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് രാപകൽ സമരം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിനെതിരെ യുഡിഎഫ് രംഗത്ത്. സര്‍ക്കാര്‍ നയങ്ങള്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് ഇന്ന് സെക്രട്ടേറിയറ്റിലും ജില്ലാകേന്ദ്രങ്ങളിലും രാപകല്‍ സമരം നടത്തും. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ത്തെന്നും പ്രളയ പുനരധിവാസം പരാജയമാണെന്നും തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുഡിഎഫിന്റെ സമരം.

സെക്രട്ടേറിയറ്റില്‍ ഉമ്മന്‍ ചാണ്ടിയും എറണാകുളത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സമരം ഉദ്ഘാടനം ചെയ്യും.

error: Content is protected !!