ആര്‍ട്ടികിള്‍ 370 ദീര്‍ഘകാലം തുടരേണ്ടതില്ല: കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂര്‍

ന്യൂഡല്‍ഹി: മോദിയെ സ്തുതിച്ച്‌ പ്രസ്താവന നടത്തിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂര്‍ എം.പി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടികിള്‍ 370 ദീര്‍ഘനാള്‍ തുടരണമെന്ന അഭിപ്രായമില്ലെന്ന് തരൂര്‍ പറഞ്ഞു. എന്നാല്‍ നിയമം നടപ്പാക്കിയ രീതി ഭരണഘടനാവിരുദ്ധമാണെന്ന് ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മറ്റു മതസ്ഥരുടെ ആരാധനാ സ്വാതന്ത്യത്തെ ഹനിക്കാത്ത തരത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാം. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം ആഴത്തില്‍ പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളതെന്നും തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മോദിയെ സ്തുതിച്ചതിന്‍റെ പേരില്‍ ശശിതരൂരിനെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കെ.പി.സി.സിക്ക് തരൂര്‍ വിശദീകരണം നല്‍കയതോടെയാണ് വിവാദം കെട്ടടങ്ങിയത്.

You may have missed

error: Content is protected !!