പാലാ ഉപതെരഞ്ഞെടുപ്പ്: വിമതന്‍ പത്രിക പിന്‍വലിക്കും

പാലാ: കേരള കോണ്‍ഗ്രസ്​ എം. സ്വതന്ത്രനായി നാമനിര്‍ദേശപത്രിക നല്‍കിയ ജോസഫ് കണ്ടത്തില്‍ സൂക്ഷ്​മപരിശോധനക്ക്​ ശേഷം പത്രിക പിന്‍വലിക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കണമെന്ന പാര്‍ട്ടി​ വര്‍ക്കിങ്​ ചെയര്‍മാന്‍ പി.ജെ ജോസഫി​​െന്‍റ നിര്‍ദേശത്തെ തുടര്‍ന്നാണ്​ തീരുമാനം. പി.ജെ ജോസഫ്​ ​ഫോണിലൂടെ വിളിച്ച്‌​ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായി ​ ജോസഫ്​ കണ്ടത്തില്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

സൂക്ഷ്മ പരിശോധനയില്‍ രണ്ടില ചിഹ്നം യു.ഡി.എഫ്​ സ്ഥാനാര്‍ഥി ജോസ് ടോമിന് നല്‍കുന്നതിനെ എതിര്‍ക്കും. അത് പി.ജെ ജോസഫ് വര്‍ക്കിങ്​ ചെയര്‍മാനായ പാര്‍ട്ടിയുടേതാണെന്ന വാദമാണ് ഉന്നയിക്കുക. ഇന്ന് 10 മണിക്കാണ്​ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.

വിമതസ്ഥാനാര്‍ഥി നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയതോടെ യു.ഡി.എഫ്.നേതൃത്വത്തി​​െന്‍റ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിന്‍വലിക്കണമെന്ന് ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫ് നിര്‍ദേശം നല്‍കിയത്.

error: Content is protected !!