മോഡിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം.

വാഷിങ്ടണ്‍: അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ ഗോ ബാക്ക് മോഡി മുദ്രാവാക്യമുയര്‍ത്തി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍. ഗോ ബാക്ക് മോഡി, സേവ് കശ്മീര്‍, സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍ എന്നീ പ്ലകാര്‍ഡുകള്‍ പിടിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.

ദക്ഷിണേഷ്യയിലെ ചരിത്രവും സമകാലികവുമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന വ്യക്തിയായ പീറ്റര്‍ ഫ്രീഡ്രിക്കും പ്രതിഷേധത്തിനൊപ്പം നിലകൊണ്ടു. മനുഷ്യരാശിക്കെതിരായ മോഡിയുടെ കുറ്റകൃത്യങ്ങളില്‍ അമേരിക്കയും പങ്കാളികളാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ നേതൃത്വത്തില്‍ മോഡി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോഡിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹൗഡിമോഡി റാലിയേയും അദ്ദേഹം വിമര്‍ശിച്ചു. മോഡിയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്ത് കൈവീശുന്നവരും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുകയാണ്. അതില്‍ നിന്നും അവര്‍ക്ക് കൈകഴുകാനാവില്ല. ആര്‍.എസ്.എസിനെക്കുറിച്ചും വൈറ്റ് മേധാവിത്വത്തെക്കുറിച്ചും അദ്ദേഹം തുടര്‍ന്ന് സംസാരിച്ചു.

You may have missed

error: Content is protected !!