കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: ജോയ്സ് ജോര്‍ജ്ജിന്‍റെ പേരിലുള്ള പട്ടയം റദ്ദാക്കി

ഇടുക്കി: കൊട്ടക്കമ്ബൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജ്ജിന് തിരിച്ചടി. ജോയ്‌സ് ജോര്‍ജ്ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി.

ദേവികുളം സബ് കളക്ടറാണ് ഇത് സംബന്ധിച്ച്‌ നടപടി സ്വീകരിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് കണ്ടെത്തിയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്. ബ്ലോക്ക് നമ്ബര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകളാണ് റദ്ദാക്കിയത്.

You may have missed

error: Content is protected !!