ശബരിമല വിഷയം ആരെങ്കിലും പ്രചരണ വിഷയമാക്കിയാല്‍ ഒളിച്ചോടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമലയും പ്രചാരണ വിഷയമാവുമെന്ന് ഉറപ്പായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കില്ലെന്നു പറഞ്ഞ സി.പി.എം, ഇപ്രാവശ്യം അതില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ആരെങ്കിലും ശബരിമല ചര്‍ച്ചയാക്കിയാല്‍ സി.പി.എം ഒളിച്ചോടില്ലെന്നും പാര്‍ട്ടിയുടെ നിലപാട് വിശ്വാസികളോട് വിശദീകരിക്കുമെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് ശബരിമലയും കാരണമായെന്ന് സി.പി.എമ്മിന്റെ വിലയിരുത്തലുണ്ടായിരുന്നു. ശബരിമല വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇടതുപക്ഷത്തിനായിട്ടില്ലെന്നും സി.പി.എം വിശ്വാസികള്‍ക്കെതിരല്ലെന്ന് അവരെ ബോധ്യപ്പെടുത്താനാവണമെന്നും വിലയിരുത്തലുണ്ടായിരുന്നു.

error: Content is protected !!