പാലായില്‍ ജോസഫ് ഗ്രൂപ്പിന്‍റെ വിമതനീക്കം: ജോസഫ് കണ്ടത്തില്‍ പത്രിക നല്‍കി

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് നേതാവ് നാമനിര്‍ദേശ പത്രിക നല്‍കി. കര്‍ഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് പത്രിക നല്‍കിയത്. പ്രത്യേക സാഹചര്യത്തിലാണ് പത്രിക സമര്‍പ്പിച്ചതെന്ന് ജോസഫ് കണ്ടത്തില്‍ പറഞ്ഞു. അതെന്താണെന്ന് വരുന്ന ദിവസങ്ങളില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ. ജോസഫിന്റെ പിഎയും പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും പത്രികാ സമര്‍പ്പണ ചടങ്ങിനെത്തിയിരുന്നു. രണ്ടില ചിഹ്നം ജോസ് ടോമിന് കിട്ടുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജോസഫ് പക്ഷവും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്.

 

You may have missed

error: Content is protected !!