ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-20; മഴ കാരണം മത്സരം വേണ്ടെന്നു വച്ചു.
ഷിംല: ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി- 20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ധരംശാലയിലെ സ്റ്റേഡിയത്തിൽ ടോസ് ഇടാൻ പോലും സാധിക്കാതിരുന്നതിനേത്തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
മഴകുറഞ്ഞാൽ വൈകിട്ട് 7.30ന് മത്സരം ആരംഭിക്കാം എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, മഴ ശക്തമായി തുടർന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഈ മാസം 18, 22 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ.