വിദ്യാഭ്യാസരംഗത്തെ മികവില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവില്‍ കേരളം ഒന്നാമത്. നീതി ആയോഗ് ഇന്ന് പുറത്തുവിട്ട സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 2019 പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു.

കഴിഞ്ഞവര്‍ഷവും കേരളം ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ നില മെച്ചപ്പെടുത്തി 82.17 പോയിന്റുകള്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു പോകുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് സംസ്ഥാനത്തിന് ലഭിച്ച ഈ നേട്ടം. ഈ ഉജ്ജ്വല നേട്ടത്തിന് കാരണക്കാരായ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ ഏറ്റെടുത്ത പൊതുജനങ്ങള്‍- എല്ലാവര്‍ക്കും നിറഞ്ഞ ഹൃദയത്തോടെ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

error: Content is protected !!