റോഡിലെ കുഴിയില്‍ വസ്ത്രം അലക്കി കോണ്‍ഗ്രസ്സ് സമരം.

പരപ്പനങ്ങാടി: വലിയ ഗര്‍ത്തങ്ങള്‍ മൂലം ദുസ്സഹമായ റോഡ് തകര്‍ച്ചക്കെതിരെ വ്യത്യസ്ത സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. റോഡിലെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ വസ്ത്രം അലക്കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കടലുണ്ടി-പരപ്പനങ്ങാടി റോഡ് തകര്‍ന്ന് മരണക്കുഴികള്‍ രൂപപ്പെട്ട് ഗതാഗതം അസാധ്യമായ സാഹചര്യത്തില്‍ അടിയന്തിരമായി റോഡ് റിപ്പയര്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പരപ്പനങ്ങാടി മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് എ ശ്രീജിത്ത്, നെടുവ മണ്ഡലം പ്രസിഡന്റ് പി ഒ സലാം, ഡിസിസി മെമ്പര്‍ വി പി ഖാദര്‍, കെ പി ഷാജഹാന്‍ നേതൃത്വം നല്‍കി.

error: Content is protected !!