വ്യാജരേഖ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തി: അമിത് ജോഗി അറസ്റ്റില്‍

ബിലാസ്പുര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകനും ജനതാ കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗിയെ അറസ്റ്റു ചെയ്തു. തെരഞ്ഞെടുപ്പില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. അജിത് ജോഗി ആദിവാസി വിഭാഗമല്ലെന്ന് സര്‍ക്കാര്‍ സമിതി വിധിച്ചതിനു പിന്നാലെയാണ് അമിത് ജോഗിയുടെ അറസ്റ്റും. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തന്‍റെ ഇരട്ട പൗരത്വം സംബന്ധിച്ച്‌ തെറ്റായ വിവരം നല്‍കിയെന്നാണ് അമിത് ജോഗിക്കെതിരായ കേസ്.

ചൊവ്വാഴ്ച പുലര്‍ച്ചെ ബിലാസ്പുരിലെ വീട്ടില്‍ നിന്നാണ് അമിത് ജോഗിയെ കസ്റ്റഡിയിലെടുത്തത്. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും വീടിനു സമീപം വിന്യസിച്ചിരുന്നു. പോലീസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

അതേസമയം, തനിക്കെതിരെ ഭൂപേഷ് ബഗെല്‍ സര്‍ക്കാര്‍ വൈരാഗ്യം തീര്‍ക്കുകയാണെന്ന് അമിത് ജോഗി പറഞ്ഞു. ദന്തേവാഡയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിന്ന് തന്നെ വിലക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. 2013 അമിതിനെതിരെ മത്സരിച്ച ബി.ജെ.പിയിലെ സമീറ പയ്ക്ര ആണ് പരാതി നല്‍കിയത്. ഫെബ്രുവരി മൂന്നിനാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഐപിസി 420 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ മകനെതിരായ നടപടിയക്കു പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് അജിത് ജോഗി പറഞ്ഞു. പറഞ്ഞു. തന്‍റെ മകന്‍ അമേരിക്കയിലാണ് ജനിച്ചതെന്നും ഇതേചൊല്ലിയുടെ കേസില്‍ ഹൈക്കോടതി മകന് അനുകൂലമായ വിധി നല്‍കിയിട്ടുണ്ടെന്നും അജിത് ജോഗി പറഞ്ഞു.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തന്‍റെ ജന്മസ്ഥലം ഗൊറിലയിലെ സര്‍ബഹ്രയാണെന്നാണ് അമിത് ജോഗി പറയുന്നത്. 1978ലാണ് ജനനമെന്നും പറയുന്നു. എന്നാല്‍ ശരിക്കും ടെക്‌സാസിലെ ഡസില്‍ 1977ലാണ് അമിത് ജോഗി ജനിച്ചത്. അമിതിനെതിരായ സമീറയുടെ പരാതി നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.

error: Content is protected !!