കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കൊച്ചി: കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 33 വോട്ടുകള്‍ രേഖപ്പെടുത്തി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും രണ്ട് ബി.ജെ.പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 74 അംഗ കൗണ്‍സിലില്‍ 38 പേരുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. 38 യു.ഡി.എഫ് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

മേയര്‍ സൗമിനി ജെയ്‌ന്റെ ഭരണപരാജയം ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയ യു.ഡി.എഫ് അംഗങ്ങള്‍ക്ക് മേയര്‍ നന്ദി രേഖപ്പെടുത്തി. പ്രതിപക്ഷ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് മേയര്‍ പറഞ്ഞു. വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും മേയര്‍ പറഞ്ഞു.

error: Content is protected !!