യൂത്ത് വോളിബോള്‍ താരം നിഖിലിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി ഇ‌പി‌ ജയരാജന്‍

വോളിബോള്‍ താരം നിഖിലിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി ഇ‌പി‌ ജയരാജന്‍. ഏറെനാളായി ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു നിഖില്‍. കസര്‍ഗോഡ് സ്വദേശിയായ നിഖില്‍ യൂത്ത് വോളിബോള്‍ തരമായിരുന്നു.

ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

നിഖിലിന്റെ മരണവാര്‍ത്ത വലിയ വേദനയുണ്ടാക്കുന്നതാണ്. കാസര്‍കോഡ് സ്വദേശിയായ നിഖില്‍ യൂത്ത് വോളിബോള്‍ താരമായിരുന്നു. ക്യാന്‍സര്‍ ബാധിതനായ താരത്തിന്റെ ചികിത്സയ്ക്ക് കായികവികസനനിധിയില്‍ നിന്നും പണം അനുവദിച്ചിരുന്നു. സത്യപ്രതിഞ്ജയ്ക്ക് ശേഷം ആദ്യം കൈകൊണ്ട തീരുമാനമായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍ നിഖിലിന് അസുഖത്തെ മറികടക്കാനായില്ല. വോളിബോളില്‍ വളരെയേറെ പ്രതീക്ഷ പുലര്‍ത്തിയ താരമായിരുന്നു. നിഖിലിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു…

https://www.facebook.com/298515573825400/posts/955416178135333/

error: Content is protected !!