മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുവാനൊരുങ്ങി തമന്ന

തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുവാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സ​ന്ധ്യ മോ​ഹ​ന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ പ്രേ​തം’ എ​ന്ന ഹൊ​റ​ര്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത​മ​ന്ന മ​ല​യാ​ള​ത്തി​ലേക്ക് ചുവടുറപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തി​ര​ക്ക​ഥയും സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത് അ​മ​ല്‍ കെ. ​ജോ​ബി​യാ​ണ്. ഇ​ന്ത്യ​ന്‍ ആ​ര്‍​ട്ട്സ് സ്റ്റു​ഡി​യോ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. തമന്നയെ കൂടാതെ മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

error: Content is protected !!