പൊലീസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പൊലീസിന്റെ വീഴ്ചകള്‍ ഭരണ നേട്ടങ്ങളെ ബാധിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍‍ മെച്ചപ്പെട്ടതാണെങ്കിലും പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുന്നില്ല. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ മിക്കതും നടപ്പായിട്ടും നേട്ടമുണ്ടാക്കാനായില്ലെന്നും വിമര്‍ശനം.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ സര്‍ക്കാര്‍ പാലിക്കുന്നുണ്ട്. എന്നാല്‍,  ജനങ്ങൾ ഇതറിയുന്നില്ല. ഭരണ നേട്ടം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നില്ല എന്നും യോഗം വിലയിരുത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

error: Content is protected !!