മുഖ്യധാരയില്‍ സ്ത്രീപ്രാതിനിധ്യത്തിന്റെ അനിവാര്യതയെ ഓര്‍മ്മിപ്പിച്ച് കണ്ണൂര്‍ ഹംദര്‍ദ് യൂണിവേഴ്‌സിറ്റി ബിരുദദാനം.

കണ്ണൂര്‍: വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് കൊണ്ടുവരണമെന്ന് ജാമിഅ ഹംദര്‍ദ് വൈസ് ചാന്‍സലര്‍ പ്രൊഫ. സയ്യിദ് ഇസ്തഷാം ഹസ്‌നൈന്‍ പ്രസ്താവിച്ചു. ജാമിഅ ഹംദര്‍ദ് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത ക്യാമ്പസാണെന്നും ഡല്‍ഹിയിലേയും കണ്ണൂരിലേയും കാമ്പസുകളിലെ സ്ത്രീ പ്രാതിനിധ്യം അതാണ് സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കണ്ണൂര്‍ കാമ്പസില്‍ പുതിയ കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജാമിഅ ഹംദര്‍ദ് ഡീംഡ് സര്‍വകലാശാലയുടെ കണ്ണൂര്‍ കേന്ദ്രത്തിന്റെ പ്രഥമ ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. അഹ്മദ് കമാല്‍, രജിസ്ട്രാര്‍ സയ്യിദ് സഈദ് അക്തര്‍, ദീനുല്‍ ഇസ്ലാം സഭ പ്രസിഡന്റ് അഹമ്മദ് റയീസ്, സെന്റര്‍ ഡയറക്ടര്‍ ഡോ.ടി.പി. മമ്മൂട്ടി എന്നിവര്‍ സംബന്ധിച്ചു.

ബി.എ. ഇംഗ്ലീഷ്, ബിസിഎ, ബിബിഎ, ബി.കോം (സി.എ) ബിരുദം പൂര്‍ത്തിയാക്കിയ 210 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം വിതരണം ചെയ്തു. സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡോ.ഷിബു ജോണ്‍ നന്ദി പറഞ്ഞു.

error: Content is protected !!