തൃശൂരില്‍ യുവതി മുങ്ങി മരിച്ചു.

തൃശൂർ: വെങ്കിടങ്ങ്  കണ്ണോത്ത് പുല്ലറോഡിൽ അതുരുത്തുംതാഴം കായലിനു സമീപം കുളിക്കാനിറങ്ങിയ സ്ത്രീ ഒഴുക്കിൽപ്പെട്ടു മരിച്ചു. മുല്ലശ്ശേരി കോറള്ളി അമ്പലത്തിനു സമീപം താമസിക്കുന്ന പുളിക്കൽ വീട്ടിൽ നാസറി​​െൻറ ഭാര്യ റസിയ   (47) ആണ് മരിച്ചത്. ഭർത്താവും മകനും സഹോദരിയുടെ മകനും ഇതേ സ്ഥലത്ത്​ കുളിക്കാനിറങ്ങിയിരുന്നു. റസിയയെ രക്ഷിക്കാൻ മകൻ വെള്ളത്തിലേക്ക്​ ചാടി​യെങ്കിലും കഴിഞ്ഞില്ല. ഒഴിക്കിൽപ്പെട്ട മകനും പരിക്കേറ്റു.

error: Content is protected !!