സിപിഐ മാര്‍ച്ചിന് നേരെ പൊലീസ് നടപടി: കാനത്തിന്‍റെ നിലപാട് അപഹാസ്യമെന്ന് ചെന്നിത്തല

ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും പൊലീസ് തല്ലിച്ചതക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.ഐക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം ഏറ്റിട്ടും കൃത്യമായ പ്രതികരിക്കാത്ത കാനം രാജേന്ദ്രന്റെ നടപടി അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു. കൃത്യമായ പ്രതികരണം നൽകാത്ത കാനത്തിന്റെ നടപടി അപഹാസ്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആട്ടും തുപ്പും സഹിച്ച് എത്രകാലം ഇടത് മുന്നണിയിൽ തുടരുമെന്നും കാനം രാജേന്ദ്രനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാർച്ചിൽ എംഎൽഎ അടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. എറണാകുളം എസിപി കെ ലാൽജിയടക്കം മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

error: Content is protected !!