കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു; സോ​ൻ​ഭ​ദ്ര​യി​ലെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച്‌ പ്രി​യ​ങ്ക.

ല​ക്നോ: സോ​ൻ​ഭ​ദ്ര​യി​ൽ ഭൂ​മി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ന​ട​ത്തി വ​ന്നി​രു​ന്ന പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്രി​യ​ങ്ക അ​റി​യി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യാ​ണ് പ്രി​യ​ങ്ക​യെ ക​ണ്ട​ത്. ഇ​വ​രോ​ട് പ്രി​യ​ങ്ക കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. സോ​ൻ​ഭ​ദ്രി​യി​ലേ​ക്ക് തി​രി​കെ വ​രു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്രി​യ​ങ്ക പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ കാ​ണാ​തെ മ​ട​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ൽ പ്രി​യ​ങ്ക ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​യ​ത്.

പ​ത്തു​പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ച സോ​ൻ​ഭ​ദ്ര സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ത​ട​ഞ്ഞ​തി​നേ​ത്തു​ട​ർ​ന്ന് മി​ർ​സാ​പു​ർ ഗ​സ്റ്റ് ഹൗ​സി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ പ്രി​യ​ങ്ക ത​ങ്ങി​യ​ത്. ഗ​സ്റ്റ്ഹൗ​സി​ലെ വൈ​ദ്യു​തി​ബ​ന്ധം അ​ധി​കൃ​ത​ർ വിഛേ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്രി​യ​ങ്ക രാ​ത്രി​മു​ഴു​വ​ൻ ക​ഴി​ച്ചു​കൂ​ട്ടി​യ​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ മെ​ഴു​കു​തി​രി​വെ​ട്ട​ത്തി​ലാ​ണ്.

error: Content is protected !!