ഇന്ത്യന്‍ റെയില്‍വേയില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു.

ന്യൂഡല്‍ഹി:  ഇന്ത്യന്‍ റെയില്‍വേയില്‍ വരാനിരിക്കുന്നത് തൊഴിലവസരങ്ങളുടെ പെരുമഴക്കാലം. ഒന്നര ലക്ഷം തസ്തികകളിലേക്ക് ഇപ്പോള്‍ നിയമനം നടക്കുന്നുണ്ട് പുറമെ രണ്ടര ലക്ഷം പേരെക്കൂടി നിയമിക്കാനാണ് ലക്ഷ്യമിടുന്നു. പറഞ്ഞത്  റെയില്‍വേ മന്ത്രിയും.

രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവേ റെയില്‍വേയില്‍ ഇപ്പോള്‍ 1.5 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും അതുടന്‍ തന്നെ നികത്തുമെന്നും റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 2.25 ലക്ഷംമുതല്‍ 2.50 ലക്ഷംവരെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ആലോചനയുള്ളതായി മന്ത്രി അറിയിച്ചു.

2021 ആകുമ്പോള്‍ 4 ലക്ഷം പേരെ നിയമിക്കുകയെന്ന റെയില്‍വേയുടെ തീരുമാനത്തിന് അനുസരിച്ചുള്ള നടപടികളാണ് ഇവ. 10% തൊഴിലുകള്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ 99,000ത്തോളം തസ്തികകള്‍കൂടി ഒഴിയും. 2019 ല്‍ 53,000 പേരും 2020ല്‍ 46,000 പേരാവും വിരമിക്കുക.

ഇതാദ്യമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലും (ആര്‍ പി എഫ്) ഗവണ്മെന്റ് റെയില്‍വേ പോലീസിലുമായി (ജി ആര്‍പി) നിയമിക്കപ്പെടുന്നവരില്‍ 50% വനിതകളാവും. റെയില്‍വേയില്‍, പ്രത്യേകിച്ചും ക്രമസമാധാന പരിപാലനത്തില്‍, കൂടുതല്‍ വനിതാ പങ്കാളിത്തത്തിനു ഇത് അവസരമൊരുക്കുകയാണ് ലക്ഷ്യം.

error: Content is protected !!