മലയാള സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നു: ഹണി റോസ്

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് സിനിമക്കുള്ളില്‍ നിന്ന് തന്നെ വീണ്ടുമൊരു തുറന്ന് പറച്ചില്‍ കൂടിയുണ്ടായിരിക്കുന്നു. നടിയും താര സംഘടയായ അമ്മയുടെ എക്സിക്യൂടിവ് കമ്മിറ്റിയംഗവുമായ ഹണി റോസാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുന്നത്. മറ്റേതൊരിടത്തുമുള്ളത് പോലെ തന്നെ സിനിമയിലും വിവേചനമുണ്ടെന്ന് ഹണി റോസ് തുറന്ന് പറയുന്നു. ഇവിടെ സിനിമയുണ്ടാക്കുകയെന്നത് സ്ത്രീകള്‍ക്ക് അത്ര എളുപ്പമല്ലെന്നും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ലെന്നും ഹണി പറയുന്നു. ‘നമ്മുടെ ഇന്‍ഡസ്ട്രി നായകന്‍മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവര്‍ക്ക് മാത്രമാണ് ഇവിടെ സാറ്റിലൈറ്റ് മൂല്യം.

‘ഒരു സിനിമയില്‍ കഥയുടെ ഇതിവൃത്തത്തില്‍ നായകന്‍ മുന്തി നില്‍ക്കണമെന്നു തന്നെയാണ് പ്രേക്ഷകര്‍ക്കും താത്പര്യം. മഞ്ജു ചേച്ചിയും (മഞ്ജു വാര്യര്‍) പാര്‍വതിയും സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഉയരെയില്‍ ആസിഫ് അലിയും ടൊവിനോ തോമസും അഭിനയിച്ചിട്ടുണ്ട്. പാര്‍വ്വതി നല്ല കഴിവുള്ള അഭിനേത്രിയാണ്. എങ്കിലും അത്തരം സിനിമകളില്‍ പോലും മുന്‍നിരയില്‍ നില്‍ക്കുന്ന നായകന്‍മാരെ തന്നെ അഭിനയിപ്പിക്കുന്നു.

സ്ത്രീ വിവേചനം പ്രമേയമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയാണ് എന്റെ അടുത്ത പ്രൊജക്ട്. എഴുത്തുകാരിയും ഡോക്ടറുമായ വീണയാണ് ഈ ആശയം പറഞ്ഞ് എന്നെ സമീപിച്ചത്. ഇന്ന് ഒരു സിനിമ സംവിധാനം ചെയ്യാന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലതാണ്.

ലാല്‍ സാറിന്റെ നേതൃത്വത്തില്‍ ഇനി ധാരാളം മാറ്റങ്ങളുണ്ടാവുമെന്നാണ് എന്റെ വിശ്വാസം. കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി സ്ത്രീയെ നിയമിക്കാനും കമ്മിറ്റി അംഗങ്ങളില്‍ നാല്‍പ്പതു ശതമാനമെങ്കിലും സ്ത്രീകളെ ഉള്‍പ്പെടുത്താനും അസോസിയേഷന്‍ ശ്രമിക്കുന്നുണ്ട്. ഹണി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!