സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

ദില്ലി: സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് പാര്‍ട്ടി അടിത്തറ വിപുലമാക്കാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗം മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതി യോഗം വിലയിരുത്തും.

കൊൽക്കത്ത പ്ലീന തീരുമാനങ്ങൾ നടപ്പാക്കിയതിനെ കുറിച്ചുള്ള സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടും പോളിറ്റ് ബ്യൂറോ പരിശോധിക്കും. ബംഗാളിലെയും തൃപുരയിലെയും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തും. ബിജെപിക്കെതിരെ പ്രതിപക്ഷ ചേരി ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകും.

error: Content is protected !!