860 ദശലക്ഷം മൂല്യമുള്ള സ്ഥാപനങ്ങളുടെ ഉടമകള്‍ 23-ഉം 22-ഉം വയസ്സുകാരായ കൂട്ടുകാര്‍

 

വാഷിംഗ്ടണ്‍: കോളേജ് പഠനം പോലും പൂര്‍ത്തിയാക്കാത്ത രണ്ട് ചെറുപ്പക്കാര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള സ്ഥാപന ഉടമകളാണിന്ന്. 23 കാരനായ ഹെന്റിക് ദുബ്രുഗ്രസും സുഹൃത്തും 22 കാരനുമായ ഫ്രാന്‍സെഷിയുമാണ് ബിസിനസ് വിജയത്തിന്റെ പുതിയ ബിസിനസ്സ് വ്യവസായം പടുത്തുയര്‍ത്തിയിരിക്കുന്നത്. ബ്രെക്‌സ് ഇന്‍ക് എന്ന ഫിന്‍ടെക് സ്ഥാപനത്തിന്റെ ഉടമകളാണ് ഇവര്‍. 2.6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് ഈ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ്.

വെറും 14 വയസ്സുള്ളപ്പോഴാണ് ഹെന്റിക് ആദ്യമായൊരു സംരംഭത്തിന് തുടക്കമിട്ടത്. ഓണ്‍ലൈന്‍ വീഡിയോ ഗെയിം നിര്‍മ്മിച്ച് നല്‍കുന്ന സ്ഥാപനമായിരുന്നു അത്. പക്ഷേ, അന്ന് പേറ്റന്റ് ലംഘിച്ചെന്ന് ആരോപിച്ച് ഹെന്റിക്കിനു നിയമ നടപടികളെ നേരിടേണ്ടി വന്നു. അതോടെ ആ സ്ഥാപനം അടച്ചു പൂട്ടി. പിന്നീട് ഫ്രാന്‍സെഷിയുമായി ചേര്‍ന്നു agar.me എന്നൊരു പേയ്‌മെന്റ് പ്രൊസസര്‍ സംരംഭം ആരംഭിച്ചു. അത് 150 ജീവനക്കാരുള്ള ഒരു സ്ഥാപനമായി വളരുകും ചെയ്തു. പക്ഷേ, 2016 ല്‍ അത് വിറ്റഴിച്ചു. പിന്നീട് ഇരുവരും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ എന്റോള്‍ ചെയ്തു. പഠന കാലയളവില്‍ 2017-ല്‍ ബ്രക്‌സ് എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. പിന്നീട് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ പടിയിറങ്ങി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും അതിലെ ജീവനക്കാര്‍ക്കുമുള്ള ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ചു കൊടുക്കുക എന്നതാണ് ബ്രെക്‌സ് എന്ന സ്ഥാപനം ചെയ്യുന്നത്. പരമ്പരാഗത രീതിയിലുള്ള ക്രെഡിറ്റ് സ്‌കോറുകളേക്കാള്‍ തത്സമയ ഡാറ്റകളെ ആശ്രയിച്ചു കൊണ്ടുള്ളതാണ് ഈ ക്രെഡിറ്റ് കാര്‍ഡ്. അടുത്തിടെ ബ്രെക്‌സ് ഇ കൊമേഴ്‌സ്, ലൈഫ് സയന്‍സസ് കമ്പനികള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡും അവതരിപ്പിക്കുകയുണ്ടായി. 23 വയസുള്ളപ്പോള്‍ മാക്‌സ് ലെവ്ചിന്‍ ഒരു കമ്പനിയുടെ സഹസ്ഥാപനമായി മാറിയിരുന്നു. ഈ കമ്പനിയാണ് പിന്നീട് പേപ്പല്‍ ഹോള്‍ഡിംഗ്‌സായത്. മാക്‌സ് ലെവ്ചിന്‍ ബ്രെക്‌സില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

error: Content is protected !!