ഇനി പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതസെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പോലിസ് മേധാവിക്കും ഗതാഗത കമ്മിഷണര്‍ക്കും കത്ത് നല്‍കി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രിംകോടതി നിര്‍ദേശവും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേന്ദ്ര മോട്ടോര്‍വാഹനനിയമപ്രകാരം സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും നിര്‍ബന്ധമാണെങ്കിലും സംസ്ഥാനത്ത് കര്‍ശനമാക്കിയിരുന്നില്ല. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും കാറുകളില്‍ െ്രെഡവര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും മാത്രമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. മോട്ടോര്‍വാഹനനിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. സീറ്റ്‌ബെല്‍റ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളിലെ യാത്രക്കാരെല്ലാം അവ ഉപയോഗിക്കേണ്ടതുണ്ട്.

error: Content is protected !!