കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് കേ​സ്: അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യു​ടെ വി​ധി ഇ​ന്ന്

ദ ​ഹേ​ഗ്: പാ​ക്കി​സ്ഥാ​ൻ ത​ട​വി​ലാ​ക്കി​യ മു​ൻ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്‍റെ കേ​സി​ൽ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി ഇ​ന്ന് വി​ധി പു​റ​പ്പെ​ടു​വി​ക്കും. കു​ൽ​ഭൂ​ഷ​ണി​നെ​തി​രേ ചാ​ര​വൃ​ത്തി​യാ​രോ​പി​ച്ച് പാ​ക് പ​ട്ടാ​ള​ക്കോ​ട​തി 2017 ഏ​പ്രി​ലി​ൽ വ​ധ​ശി​ക്ഷ വി​ധി​ച്ച കേ​സി​ൽ ഇ​ന്ത്യ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് വി​ധി വ​രാ​നി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 6.30 ആ​ണ് വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക. പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വി​ധി​ക്കെ​തി​രേ 2018 മേ​യ് എ​ട്ടി​നാ​ണ് ഇ​ന്ത്യ അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വ​ധ​ശി​ക്ഷ അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. കു​ൽ​ഭൂ​ഷ​ൺ ഇ​ന്ത്യ​യു​ടെ ചാ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് വി​യ​ന്ന ക​ൺ​വെ​ൻ​ഷ​ന്‍റെ പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം.

error: Content is protected !!