സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

കോ​ട്ട​യം: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം നേ​താ​വാ​ണ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ പ്ര​സി​ഡ​ന്‍റാ​യി തീ​രു​മാ​നി​ച്ച​ത്. സ​മ​വാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ ടേം ​ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​വും ര​ണ്ടാ​മ​ത്തെ ടേ​മി​ൽ ജോ​സ​ഫ് വി​ഭാ​ഗ​വും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കും.

യു​ഡി​എ​ഫ് ധാ​ര​ണ അ​നു​സ​രി​ച്ച് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​മ്പാ​ടി രാ​ജി വ​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു മു​ന്ന​ണി​യി​ലെ മു​ന്‍ ധാ​ര​ണ. എ​ന്നാ​ല്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പി​ള​ര്‍​ന്ന​തോ​ടെ ആ​ശ​യ​ക്കു​ഴ​പ്പ​മാ​യി. ജോ​സ​ഫ്-​ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു.

ഇ​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും സ​മ​വാ​യ​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റ് പ​ദം കോ​ൺ​ഗ്ര​സ് ത​ന്നെ ഏ​റ്റെ​ടു​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം കേ​ര​ള കോ​ൺ​ഗ്ര​സ് നേ ​താ​ക്ക​ളെ അ​റി​യി​ച്ചു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​രു​വി​ഭാ​ഗ​വും സ​മ​വാ​യ​ത്തി​ൽ എ​ത്തി​യ​ത്. 22 പ്ര​തി​നി​ധി​ക​ളു​ള്ള ജി​ല്ലാ പ‍​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് എ​ട്ടും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ആ​റും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​ര്‍ ആ​റ് പേ​രും ജോ​സ് കെ ​മാ​ണി പ​ക്ഷ​ത്താ​ണ്.

error: Content is protected !!