തെരഞ്ഞെടുപ്പിലെ തിരിച്ചടി; സി പി ഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാന്‍ സാധ്യത.

ന്യൂ​ഡ​ൽ​ഹി: സി.​പി.​െ​എ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി (എ​ൻ.​സി.​പി) എ​ന്നി​വ​ക്ക്​ ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി ന​ഷ്​​ട​മാ​യേ​ക്കും. ​ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി നി​ല​നി​ർ​ത്തു​ന്ന​തി​ന്​ ​കാ​ര​ണം ബോ​ധി​പ്പി​ക്കാൻ തെ​ര​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ പാ​ർ​ട്ടി​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചു. ആഗസ്​റ്റ്​ അഞ്ചിനകം മറുപടി നൽകണം. തെ​ര​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി​ക്ക്​ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ര​ണ്ടു ശ​ത​മാ​നം ലോ​ക്സ​ഭ സീ​റ്റു​ക​ളി​ൽ വി​ജ​യം, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലോ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലോ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ​ങ്കി​ലും കു​റ​ഞ്ഞ​ത് ആ​റു ശ​ത​മാ​നം വോ​ട്ടും നാ​ലു ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ൽ വി​ജ​യ​വും, നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന പാ​ർ​ട്ടി പ​ദ​വി ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നു​ വേ​ണം.

ഇ​തി​ൽ മൂ​ന്നാ​മ​ത്തെ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​യി​രു​ന്നു സി.​പി.​െ​എ​ക്ക്​ ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്. നി​ല​വി​ൽ, ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്, സി.​പി.​എം, ബി.​എ​സ്.​പി, എ​ൻ.​പി.​പി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സി.​പി.​െ​എ, എ​ൻ.​സി.​പി എ​ന്നി​വ​ർ​ക്കാ​ണ്  ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി​യു​ള്ള​ത്. ഇ​തി​ൽ, മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് കെ. ​സാ​ങ്മ​യു​ടെ എ​ൻ.​പി.​പി​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​ടു​ത്തി​ടെ​യാ​ണ്​ ദേ​ശീ​യ പാ​ര്‍ട്ടി പ​ദ​വി ന​ല്‍കി​യ​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​ടി​യ വി​ജ​യ​ത്തോ​ടെ നാ​ലു സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​നാ​യ​താ​ണ് പാ​ർ​ട്ടി​ക്ക് ഗു​ണ​ക​ര​മാ​യ​ത്. 2014ൽ ​ബി.​എ​സ്.​പി​ക്ക്​ ദേ​ശീ​യ പ​ദ​വി സം​ബ​ന്ധി​ച്ച്​ ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ൽ, 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക്​ ​2014നെ ​അ​പേ​ക്ഷി​ച്ച്​ ​വോ​ട്ടു​വി​ഹി​ത​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു.

You may have missed

error: Content is protected !!