സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യഹരജി തള്ളി.

തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യഹരജി ജില്ലാസെഷന്‍സ് കോടതി തള്ളി. കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തല്‍ വി.കെ സോജിത്ത് (25) നല്‍കിയ ഹരജിയാണ് ഇന്ന്തള്ളിയത്. മൂന്നാംപ്രതിയായ പൊന്ന്യം കുണ്ടുചിറ ചേരിപുതിയ വീട്ടില്‍ കെ. അശ്വന്തി (20)ന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. രണ്ടുപേരെടെയും ജാമ്യഹരജി കോടതി നേരത്തെ തള്ളിയിരുന്നു. 12ാം പ്രതിയായ എന്‍.കെ രാഗേഷിനു മാത്രമാണ് ഉപാധികളോടെ കോടതി ജാമ്യഅനുവദിച്ചത്.

error: Content is protected !!