കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് റോഷന്റെ അച്ഛൻ കെ വി വാസു മരിച്ചു.

സിപിഐ എമ്മിന്റെ മുതിർന്ന നേതാവും കൂത്തുപറമ്പ്‌ രക്തസാക്ഷി കെ വി റോഷന്റെ പിതാവുമായ നരവൂർ സൗത്തിലെ കെ വി വാസു (76) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ 1.50 ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് കൂത്തുപറമ്പ് നഗരസഭാ പൊതുശ്മശാനമായ ശാന്തി വനത്തിൽ.
കൂത്തുപറമ്പ് മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ് യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ ത്യാഗപൂർണ്ണമായി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. സിപിഐ എം അവിഭക്ത കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ സിപിഐ എം നരവൂർ സൗത്ത്‌ ബ്രാഞ്ചംഗമാണ്‌.
പരേതരായ കണ്ണന്റെയും കുഞ്ഞിമ്മാതയുടെയും മകനാണ്. ഭാര്യ: നാരായണി. മറ്റു മക്കൾ: കെ വി രതീശൻ, കെ വി രജിന (തലശേരി താലൂക്ക് ഓഫീസ് ). മരുമക്കൾ: ഷിജിമ , അരുൺ (കരിയാട്).
1994 നവംബർ 25 ന് കൂത്തുപറമ്പിൽ യുവജന സമരത്തിനു നേരെ നടന്ന പൊലീസ് വെടിവയ്‌പ്പിലാണ്‌ എസ്എഫ്ഐയുടെ ഉശിരൻ നേതാവായിരുന്ന റോഷൻ രക്തസാക്ഷിയായത്.

error: Content is protected !!