വാ​ഹ​ന പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു

ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ 26 നു ​ച​ർ​ച്ച​യ്ക്കു വി​ളി​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു​പ​രി​ഹ​രി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ച​തെ​ന്നു കേ​ര​ള മോ​ട്ടോ​ർ വ്യ​വ​സാ​യ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ കെ.​കെ. ദി​വാ​ക​ര​ൻ അ​റി​യി​ച്ചു.എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും ജി​പി​എ​സ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കു​ക, ടാ​ക്സി​ക​ൾ 15 വ​ർ​ഷ​ത്തെ ടാ​ക്സ് ഒ​ന്നി​ച്ച് അ​ട​യ്ക്കു​ക, ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു മീ​റ്റ​ർ സീ​ൽ ചെ​യ്യാ​ൻ ഒ​രു ദി​വ​സം വൈ​കി​യാ​ലും ര​ണ്ടാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കു​ക തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

error: Content is protected !!