പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ആന്തൂര്‍ നഗരസഭ അധ്യക്ഷ പി. കെ ശ്യാമളക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കാൻ സാധ്യത

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി. കെ ശ്യാമളക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. മൊഴിയെടുക്കലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക . സാജന്റെ് ആത്മഹത്യക്ക് കാരണം ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി.കെ ശ്യാമളയുടെ പ്രേരണയും പീഡനവുമാണന്നാണ് ഭാര്യ ബീനയുടെ പാരാതി.

അതേസമയം ശ്യാമളക്കെതിരെ ആത്മഹാത്യാപ്രേരണക്കുറ്റം ചുമത്തി ഉടന്‍ കേസെടുക്കാൻ സാധ്യതയില്ല . കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ആത്മഹത്യക്ക് കാരണക്കാരന്ന് ആരോപിച്ച് ആര്‍ക്കെങ്കിലുമെതിരെയുളള സാജന്റെ ആത്മഹത്യക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടില്ല.

മുന്‍പ് തളിപ്പറമ്പ് ടാഗേര്‍ വിദ്യാനികേതനിലെ പ്രിന്‍സിപ്പാള്‍ കെ.പി ശശീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എം.എല്‍.എക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി രജിസ്ട്രര്‍ ചെയ്ത എഫ്.ഐ.ആര്‍ ഹൈകോടതി റദ്ദ് ചെയ്തതും സാമാന സംഭവമായി പൊലീസിന് മുന്നിലുണ്ട്.ഈ സാഹചര്യത്തില്‍ ശ്യമളക്കെതിരെ തിടുക്കപ്പെട്ട് കേസ് എടുക്കണ്ടന്നാണ് പൊലീസിന്റെ തീരുമാനം.മാത്രവുമല്ല,സാജനെ ആത്മഹത്യയിലേക്ക് നയിച്ച മറ്റെന്തങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

error: Content is protected !!