കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത : മൺസൂൺ വ്യാഴാഴ്ച കേരളത്തിലെത്തും

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂൺ വ്യാഴാഴ്ച കേരളത്തിലെത്തും. ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റും റിപ്പോർട്ട് ചെയ്തു. വടക്ക് പടിഞ്ഞാറൻ മൺസൂൺ കേരള തീരം തൊടുന്നത് വരെ കേരളത്തിൽ പൊതുവിൽ വരണ്ട കാലാവസ്ഥ തുടരും.

എന്നാൽ, പതിവിന് വിപരീതമായി ഇത്തവണ കേരളത്തിൽ ലഭിച്ച വേനൽ മഴയിൽ 55% വരെ കുറവുണ്ടായിരുന്നു. വരുന്ന 48 മണിക്കൂർ സമയത്തേക്ക് കേരളത്തിൽ പലയിടത്തും കാറ്റോട് കൂടിയ മഴയുണ്ടാകും.

error: Content is protected !!