നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. പനി കുറഞ്ഞെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. രോഗിയുടെ നില തൃപ്തികരമാണെന്നും ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

യുവാവ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് സംബന്ധിച്ച വിശദമായ മെഡിക്കല്‍ ബുള്ളറ്റിനാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരാഴ്ച നീണ്ട പനി, സംസാരിക്കുമ്പോള്‍ നാവ് കുഴയല്‍, ശരീരത്തിന്‍റെ ബാലന്‍സ് കുറവ് തുടങ്ങിയ ലക്ഷണങ്ങളുമായി 23 വയസ്സുള്ള യുവാവ് ന്യൂറോളജി വിഭാഗത്തിലാണ് ചികിത്സ തേടിയത്. ഈ മാസം 30നാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് പരിശോധനയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നുവെന്നും തുടര്‍ന്ന് നിപയാണെന്ന് സ്ഥിരീകരിച്ചെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

യുവാവിനെ പരിചരിച്ചവരെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പനി, തലവേദന എന്നീ ലക്ഷണങ്ങള്‍ കണ്ടവരെയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.

error: Content is protected !!