കൊ​ല്ല​ത്ത് വ​ൻ തീ​പി​ടി​ത്തം

കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ട​ക​ൾ​ക്ക് തീ​പി​ടി​ച്ചു. ദേ​ശീ​യ​പാ​ത​യ്ക്ക് അ​രി​കി​ലു​ള്ള മാ​ർ​ജി​ൻ ഫ്രീ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നും സ​മീ​പ​ത്തെ മ​റ്റൊ​രു ക​ട​യ്ക്കു​മാ​ണ് തീ​പി​ടി​ച്ച​ത്. പു​ല​ര്‍​ച്ചെ, ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ അ​ഞ്ചി​ലേ​റെ യൂ​ണി​റ്റു​ക​ളു​ടെ ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​യ്ക്കാ​നാ​യ​ത്.

error: Content is protected !!