കാട്ടാമ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂർ : കാട്ടാമ്പള്ളിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോട്ടക്കുന്നിലെ ഓലച്ചേരി പ്രവീൺ (19) ആണ് മരിച്ചത്.വ്യാഴാഴ്ച്ച രാവിലെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും കണ്ടകൈയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും ,കാട്ടാമ്പള്ളിയിൽ നിന്നും പുതിയതെരു ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമായിരുന്നു അപകടത്തിൽ പെട്ടത്. ബൈക്കിന്റെ പിറകിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു പ്രവീൺ. ബൈക്ക് ഓടിച്ചാരുന്ന അസീൽ മംഗലാപുരത്തെ അശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ പ്രശാന്ത്, അമ്മ ഷീന.സഹോദരങ്ങൾ നവീൻ മാളവിക.

error: Content is protected !!