സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ; അഭിമുഖം നാളെ.

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയ്ബലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ടീച്ചര്‍( യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് വിഷയങ്ങളില്‍ എംഎസ്സി അല്ലെങ്കില്‍ ബിഎസ്സി, ബി എഡ്), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഏരിയ മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, സെയ്ല്‍സ് ഡെവലപ്മെന്റ് മാനേജര്‍, ഡെവലപ്മെന്റ് മാനേജര്‍, സെയില്‍സ് സപ്പോര്‍ട്ട്, അഡൈ്വസര്‍, സെയില്‍സ് ഓഫീസര്‍, സീനിയര്‍ സെയില്‍സ് ഓഫീസര്‍, സെയില്‍സ് മാനേജര്‍, ഏജന്‍സി മാനേജര്‍, യൂണിറ്റ് മാനേജര്‍, ഏജന്‍സി മാനേജര്‍ ട്രെയിനി തുടങ്ങിയ ഒഴിവുകളിലേക്ക് നാളെ(ജൂണ്‍ 29ന്) രാവിലെ 10.30 മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു.

എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസറ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍ 0497 2707610.

error: Content is protected !!