എ എ.എന്‍ ഷംസീറിനെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് സി.ഒ.ടി നസീര്‍ ; കേസില്‍ രണ്ടു പ്രതികളെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു

വധശ്രമകേസില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സി.ഒ.ടി നസീര്‍ തള്ളി. എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ സി.ഒ.ടി നസീര്‍ മൊഴി നല്‍കിയിട്ടില്ലന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍, ഈ പ്രസ്താവന ശരിയല്ലന്ന് സി.ഒ.ടി പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സി.ഐക്ക് മുന്നില്‍ ഷംസീറിനെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ആ വഴിക്ക് പൊലീസ് അന്വേഷണം നടത്തിയില്ലന്നും സി.ഒ.ടി നസീര്‍ പറഞ്ഞു.

അതിനിടെ, സി.ഒ.ടി വധശ്രമകേസില്‍ രണ്ടു പ്രതികളെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു. ശ്രീജില്‍, റോഷന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തലശ്ശേരി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.വടകരയിലെ സിഒ ടി നസീർ വധശ്രമക്കേസിൽ രണ്ട് CPM പ്രവർത്തകരെ പോലിസ് കസ്റ്റഡിയിൽ വിട്ടു. റോഷൻ ആർ ബാബു, ശ്രീജിൻ എന്നിവരെയാണ് 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ മൊ​ഴി പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കുറ്റപ്പെടുത്തി . അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ഴി​യി​ൽ​നി​ന്ന് സി​പി​എം മാ​റി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് അ​താ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

error: Content is protected !!